20 April Saturday

ട്രംപിന്റെ വിലക്ക്‌ തുടരുമെന്ന്‌ ഫെയ്‌സ്‌ബുക്ക്‌

വെബ് ഡെസ്‌ക്‌Updated: Friday Nov 18, 2022


വാഷിങ്ടൺ
അടുത്ത പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന്‌ പ്രഖ്യാപിച്ചെങ്കിലും  ഡോണൾഡ്‌ ട്രംപിന്‌ ഏർപ്പെടുത്തിയ വിലക്ക്‌ നീക്കില്ലെന്ന്‌ ഫെയ്‌സ്‌ബുക്ക്‌. ജോ ബൈഡന്റെ വിജയത്തെ തുടർന്ന്‌ 2021 ജനുവരി ആറിന്‌ ട്രംപ്‌ അനുകൂലികൾ നടത്തിയ ക്യാപിറ്റോൾ ആക്രമണത്തെ തുടർന്നാണ്‌ ഫെയ്‌സ്‌ബുക്ക്‌ അദ്ദേഹത്തിന്റെ അക്കൗണ്ട്‌ പൂട്ടിയത്‌.

ട്വിറ്റർ, മെറ്റയുടെതന്നെ ഉടമസ്ഥതയിലുള്ള സ്നാപ്‌ചാറ്റ്‌, ഇൻസ്റ്റഗ്രാം പ്ലാറ്റ്‌ഫോമുകളിൽനിന്നും ട്രംപിനെ പുറത്താക്കി. യുട്യൂബ്‌ ചാനലിൽ വീഡിയോകൾ അപ്‌ലോഡ്‌ ചെയ്യാനും നിലവിൽ അനുമതി ഇല്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top