20 April Saturday

ബിബിസി വാര്‍ത്തയില്‍ 
ഇടപെട്ട് യുകെ സര്‍ക്കാര്‍ ; തെളിവ്‌ പുറത്തുവിട്ട്‌ ഗാർഡിയൻ

വെബ് ഡെസ്‌ക്‌Updated: Thursday Mar 16, 2023


ലണ്ടൻ
ബിബിസിയിൽ വാർത്തകൾ തയ്യാറാക്കുന്നതിലും അവതരിപ്പിക്കുന്നതിലും ബ്രിട്ടീഷ്‌ സർക്കാർ തുടർച്ചയായി കൈകടത്തിയെന്ന് വെളിപ്പെടുത്തി ദി ഗാർഡിയൻ പത്രം. 2020 മുതൽ 2022 വരെയുള്ള വിവിധ ഇ– -മെയിൽ സന്ദേശങ്ങള്‍ തെളിവായ് പുറത്തുവിട്ടു. സർക്കാർ നിർദേശത്തിന്റെ ഭാഗമായി കോവിഡിന്റെ തുടക്കത്തിൽ നിയന്ത്രണങ്ങൾ റിപ്പോർട്ട്‌ ചെയ്യുമ്പോൾ ‘ലോക്ക്‌ഡൗൺ’ എന്ന വാക്ക്‌ ഉപയോഗിക്കരുത്‌ എന്നതടക്കമുള്ള നിർദേശം ബിബിസി ജീവനക്കാർക്ക്‌ നൽകി. ലേബർ പാർടിയെ കടന്നാക്രമിക്കുന്ന വാർത്തകൾ നൽകാനും ബിബിസിക്ക്‌ സമ്മർദമുണ്ടായി. രാഷ്ട്രീയ വിഷയങ്ങളിൽ മൗനം പാലിച്ചതിന്‌  ജീവനക്കാരെ അഭിനന്ദിക്കുന്ന സീനിയർ എഡിറ്ററുടെ സന്ദേശവും ഗാർഡിയൻ പുറത്തുവിട്ടു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top