സിംഗപ്പൂർ
സിംഗപ്പുർ പ്രസിഡന്റാകുന്ന മൂന്നാമത്തെ ഇന്ത്യൻ വംശജനായി തർമാൻ ഷൺമുഖരത്നം. ഭരണകക്ഷിയായ പീപ്പിൾസ് ആക്‌ഷൻ പാർടി നേതാവായ തർമാൻ വെള്ളിയാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ 70.4 ശതമാനം വോട്ട് നേടി. എതിർ സ്ഥാനാർഥികളായ എൻജി കോക്ക് സോങ്ങിന് 15.7 ശതമാനവും ടാൻ കിൻ ലിയാന് 13.9 ശതമാനവും വോട്ട് ലഭിച്ചു.
തമിഴ് വംശജനായ എസ് ആർ നാഥൻ (സെല്ലപ്പൻ രാമനാഥൻ) 2009-ലും ദേവൻ നായർ എന്നറിയപ്പെടുന്ന ചെങ്ങറവീട്ടിൽ ദേവൻ നായർ1981ലും സിംഗപ്പൂര്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.അറുപത്താറുകാരനായ തര്‍മാന്‍ സാമ്പത്തിക വിദഗ്ധനാണ്. 2011-–19 കാലയളവിൽ സിംഗപ്പുരിന്റെ ഉപപ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു. ജെയ്ൻ യുമിക്കോ ഇട്ടോഗിയാണ് ഭാര്യ. നാലുമക്കളുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..