ബാങ്കോക്ക്
തായ്‌ലൻഡിൽ പൊതു തെരഞ്ഞെടുപ്പ് കഴിഞ്ഞ് മൂന്നു മാസത്തിനുശേഷം പുതിയ മന്ത്രിസഭയ്ക്ക് അംഗീകാരം നൽകി രാജാവ് മഹാ വജിറലോങ്‌കോൺ. ഇതോടെ പ്രധാനമന്ത്രി ശ്രേത്ത തവിസിൻ നയിക്കുന്ന സർക്കാരിന് അധികാരമേറ്റെടുക്കാൻ വഴിയൊരുങ്ങി. ഫ്യൂ തായ് പാർടി പ്രതിനിധിയായ ശ്രേത്തയെ പ്രധാനമന്ത്രിയായി ആഗസ്‌ത് 22നാണ് തെരഞ്ഞെടുത്തത്. ധനമന്ത്രിപദവും അദ്ദേഹം വഹിക്കും. മേയിലെ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് നേടിയ മൂവ് ഫോർവേഡ് പാർടി രൂപീകരിച്ച സഖ്യത്തിന് പാർലമെന്റ് അംഗീകാരം നൽകുന്നതിൽ പരാജയപ്പെട്ടതാണ് പുതിയ സർക്കാർ രൂപീകരിക്കുന്നതിൽ കാലതാമസമുണ്ടാക്കിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..