26 April Friday

ഭരണമാറ്റത്തിന് തായ്‌ലൻഡ് ; പ്രധാനമന്ത്രി പ്രയുത്‌ച നോച്ചയ്‌ക്ക്‌ ഭൂരിപക്ഷം 
നഷ്‌ടപ്പെടാൻ സാധ്യത

വെബ് ഡെസ്‌ക്‌Updated: Monday May 15, 2023


ബാങ്കോക്ക്‌
ഞായർ വൈകിട്ട്‌ അഞ്ചോടുകൂടി വോട്ടെടുപ്പ്‌ പൂർത്തിയായ തായ്‌ലൻഡിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു. 500 അംഗ സഭയിലേക്കാണ്‌ തെരഞ്ഞെടുപ്പ്‌ നടന്നത്‌. 2014ൽ അട്ടിമറിയിലൂടെ അധികാരം നേടിയ പ്രധാനമന്ത്രി പ്രയുത്‌ ചനോച്ചയ്‌ക്ക്‌ ഭൂരിപക്ഷം നഷ്‌ടപ്പെടാൻ സാധ്യതയുണ്ടെന്നാണ്‌ റിപ്പോർട്ടുകൾ.

തങ്ങൾ വ്യക്തമായ ഭൂരിപക്ഷം നേടുമെന്ന്‌ പ്രതിപക്ഷമായ ഫ്യൂ തായ്‌ പാർടിയുടെ നേതൃത്വം പറഞ്ഞു. എന്നാൽ, ഭരണം നേടാൻ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടിയാൽമാത്രം പോരാ, 250 അംഗ സെനറ്റു കൂടിയുൾപ്പെട്ട സംയുക്തസഭയിൽ 376 വോട്ട്‌ ലഭിക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top