25 April Thursday

വേതന വർധന: സ്‌കോട്‌ലൻഡിൽ അധ്യാപകരും പണിമുടക്കി

വെബ് ഡെസ്‌ക്‌Updated: Friday Nov 25, 2022

image credit:Twitter

ലണ്ടൻ> ജീവിതച്ചെലവ്‌ കുത്തനെ ഉയർന്നതോടെ വേതന വർധന ആവശ്യപ്പെട്ട്‌ സ്‌കോട്‌ലൻഡിലെ സ്‌കൂൾ അധ്യാപകർ പണിമുടക്കി. നഴ്‌സറിമുതൽ ഹയർ സെക്കൻഡറി സ്‌കൂളുകൾവരെ പണിമുടക്കിൽ അടഞ്ഞുകിടന്നു. പത്ത്‌ ശതമാനം വേതന വർധന ആവശ്യപ്പെട്ടായിരുന്നു സമരം. 1980നുശേഷം ആദ്യമായാണ്‌ അധ്യാപക പണിമുടക്ക്‌. നാല്‌ പതിറ്റാണ്ടിനിടെയുള്ള ഏറ്റവും ഉയർന്ന പണപ്പെരുപ്പത്തിൽ വേതന വർധന അടിയന്തര ആവശ്യമാണെന്ന്‌ അധ്യാപക സംഘടനകൾ പറഞ്ഞു. 

ബ്രിട്ടനിൽ തപാൽ, റെയിൽ, റോഡ്‌ ഗതാഗത ജീവനക്കാരും നഴ്‌സുമാരും വേതന വർധന ആവശ്യപ്പെട്ട്‌ സമരത്തിലാണ്‌. 70,000 സർവകലാശാല ജീവനക്കാർ 30ന് വീണ്ടും പണിമുടക്കും. ഡിസംബർ, ജനുവരി മാസങ്ങളിൽ 40,000-ൽ അധികം റെയിൽവേ തൊഴിലാളികളും പണിമുടക്കും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top