18 April Thursday

ജീവന്‍രക്ഷാ മരുന്നുകള്‍ എത്തിച്ചതിന്‌ ഇന്ത്യക്ക് നന്ദി അറിയിച്ച് താലിബാന്‍

വെബ് ഡെസ്‌ക്‌Updated: Monday Dec 13, 2021


കാബൂള്‍
അഫ്​ഗാന്‍ ജനതയ്‌ക്കായി ജീവന്‍രക്ഷാ മരുന്നുകള്‍ എത്തിച്ചതിന്‌ ഇന്ത്യക്ക് നന്ദി അറിയിച്ച് താലിബാന്‍. ആദ്യ ലോഡ് മരുന്ന് രാജ്യത്ത് എത്തിയതിനു പിന്നാലെയാണ് താലിബാന്‍ സര്‍ക്കാര്‍ നന്ദി അറിയിച്ച്‌ പ്രസ്താവനയിറക്കിയത്. ഇന്ത്യ-–-അഫ്ഗാനിസ്ഥാൻ ബന്ധം ശക്തമായി തുടരുമെന്നും ഇന്ത്യ മേഖലയിലെ കരുത്തരായ രാജ്യങ്ങളില്‍ ഒന്നാണെന്നും പ്രസ്താവനയില്‍ താലിബാന്‍ പറഞ്ഞു.

ഇന്ത്യയുടെ മാനുഷികസഹായം ദരിദ്രരായ അഫ്​ഗാന്‍ പൗരന്മാര്‍ക്ക് സഹായമാകുമെന്ന് ഇന്ത്യയിലെ അഫ്ഗാൻ അംബാസഡറായ ഫരീദ് മാമുന്ദ്സേ പറഞ്ഞു. ശനി രാത്രിയാണ് 1.6 മെട്രിക് ടൺ മരുന്ന്‌ ഇന്ത്യ പ്രത്യേക വിമാനത്തില്‍ അഫ്ഗാനിലേക്ക്  അയച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top