26 April Friday

വിദേശ കറൻസി നിരോധിച്ച് താലിബാൻ

വെബ് ഡെസ്‌ക്‌Updated: Thursday Nov 4, 2021


കാബൂൾ
അഫ്ഗാനിസ്ഥാനില്‍ വിദേശ കറന്‍സി പൂര്‍ണമായി നിരോധിച്ച് താലിബാന്‍. ദേശീയ താല്‍പ്പര്യം മുന്‍നിര്‍ത്തി എല്ലാ അഫ്ഗാനികളും ദൈനംദിന വിനിമയത്തിനായി അഫ്ഗാന്‍ കറന്‍സി ഉപയോഗിക്കണമെന്നും വിദേശ കറൻസി ഉപയോഗിച്ചാല്‍ വിചാരണ ചെയ്യുമെന്നും താലിബാൻ വക്താവ് സബിയുള്ള മുജാഹിദ് മുന്നറിയിപ്പ് നല്‍കി.അന്താരാഷ്ട്ര സാമ്പത്തിക സഹായം നിലച്ചതും ദേശീയ കറൻസിയായ അഫ്ഗാനിയുടെ മൂല്യം ഇടിഞ്ഞതുമാണ് പുതിയ നീക്കത്തിനു പിന്നില്‍.

അഫ്ഗാനിസ്ഥാനില്‍ ആഭ്യന്തര വ്യാപാരത്തിനായി ഡോളര്‍ വ്യാപകമായി ഉപയോ​ഗിക്കുന്നുണ്ട്. അതിര്‍ത്തി പ്രദേശങ്ങളില്‍ വ്യാപാരത്തിനായി അയല്‍രാജ്യങ്ങളുടെ കറന്‍സി ഉപയോഗിക്കുന്നുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top