19 April Friday

സ്ത്രീകൾ പ്രവേശന പരീക്ഷയും എഴുതേണ്ടെന്ന്‌ താലിബാൻ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 31, 2023


ഇസ്ലാമാബാദ്‌
അഫ്‌ഗാനിസ്ഥാനിൽ സ്ത്രീകൾ സർവകലാശാലകളിലേക്ക്‌ പ്രവേശന പരീക്ഷ എഴുതുന്നതും വിലക്കി താലിബാൻ. സ്ത്രീകൾക്ക്‌ അനുമതി നൽകരുതെന്ന്‌ നിർദേശിച്ച്‌ സ്വകാര്യ സർവകലാശാലകൾക്ക്‌ കത്തെഴുതി. രാജ്യത്ത്‌ സ്ത്രീകൾക്ക്‌ താലിബാൻ ഇടക്കാല സർക്കാർ ഏർപ്പെടുത്തിയ വിവിധ വിലക്കുകൾ പിൻവലിപ്പിക്കാൻ അന്താരാഷ്ട്ര ഏജൻസികൾ ഇടപെടലുകൾ നടത്തുന്നതിനിടെയാണ്‌ പുതിയ വിലക്ക്‌. അഫ്‌ഗാനിസ്ഥാനിലെ 24 പ്രവിശ്യയിലായി 140 സ്വകാര്യ സർവകലാശാലയാണുള്ളത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top