24 April Wednesday

യുഎസ് ഡ്രോണ്‍ അയക്കരുതെന്ന് താലിബാന്‍

വെബ് ഡെസ്‌ക്‌Updated: Thursday Sep 30, 2021

videograbbed image


കാബൂൾ
അഫ്‌ഗാനിസ്ഥാനിലേക്ക്‌ ഡ്രോൺ അയക്കുന്ന അമേരിക്കൻ നടപടിക്കെതിരെ മുന്നറിയിപ്പുമായി താലിബാൻ. അഫ്‌ഗാന്റെ ഭൂപ്രദേശത്തിന്റെയും അന്തരീക്ഷത്തിന്റെയും പരമാധികാരം ഇസ്ലാമിക്‌ എമിറേറ്റ്‌സ്‌ ഓഫ്‌ അഫ്‌ഗാനിസ്ഥാന്‌ ആണെന്നും അമേരിക്ക ഇത്‌ മാനിച്ചില്ലെങ്കിൽ പ്രത്യാഘാതമുണ്ടാകുമെന്നും വക്താവ്‌ സബിഹുള്ള മുജാഹിദ്‌ പറഞ്ഞു. സൈനിക പിന്മാറ്റത്തിനുശേഷവും അമേരിക്ക അഫ്‌ഗാനിലേക്ക്‌ ഡ്രോണുകൾ അയക്കുന്നത്‌ നിർത്തണമെന്നും മുജാഹിദ്‌ പറഞ്ഞു. ആഗസ്ത്‌ 29ന്‌ അമേരിക്ക കാബൂളിൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ നിരവധി കുട്ടികളടക്കം പത്തുപേർ കൊല്ലപ്പെട്ടിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top