29 March Friday

കാണ്ഡഹാറില്‍ താലിബാന്റെ 
റോക്കറ്റ്‌ ആക്രമണം

വെബ് ഡെസ്‌ക്‌Updated: Monday Aug 2, 2021


കാണ്ഡഹാർ
കാണ്ഡഹാർ വിമാനത്താവളത്തിനുനേരെ താലിബാൻ നടത്തിയ റോക്കറ്റ്‌ ആക്രമണത്തിൽ രണ്ട്‌ റൺവേ തകർന്നു. അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നതായി വിമാനത്താവള മേധാവി മസ്സൗദ്‌ പഷ്തുൻ പറഞ്ഞു.  വിമാന സർവീസുകൾ നിർത്തി. ഞായറാഴ്ച പുലർച്ചെ മൂന്നുതവണയാണ്‌ റോക്കറ്റ്‌ ആക്രമണം നടത്തിയത്‌.

വിമാനത്താവളം ആസ്ഥാനമാക്കി സൈന്യം വ്യോമാക്രമണം നടത്തുന്നതിനാലാണ്‌ അവിടം ആക്രമിച്ചതെന്ന്‌ താലിബാൻ വക്താവ്‌ സുബൈദുള്ള മുജാഹിദ്‌ പറഞ്ഞു. മേഖലയിലെ താലിബാൻ മുന്നേറ്റം തടയാൻ ആവശ്യമായ സൈനികരെയും വെടിക്കോപ്പുകളും എത്തിക്കാൻ സൈന്യം ഈ വിമാനത്താവളത്തെയാണ്‌ പ്രധാനമായും ആശ്രയിക്കുന്നത്‌.

ഗ്രാമപ്രദേശങ്ങളാകെ കൈക്കലാക്കിയശേഷം താലിബാൻ പ്രധാന നഗരങ്ങളായ ലഷ്കർ, കാണ്ഡഹാർ, ഹേററ്റ്‌ എന്നിവിടങ്ങളിലേക്ക്‌ നീങ്ങിയിരിക്കുകയാണ്‌. കാണ്ഡഹാറിലുണ്ടായ  ഷെല്ലാക്രമണത്തിൽ ടാക്സിയിൽ സഞ്ചരിക്കുകയായിരുന്ന അഞ്ചുപേർ മരിച്ചു. ഇതിൽ രണ്ട്‌ കുട്ടികളുമുണ്ട്‌.

അതേസമയം, താലിബാനും അഫ്‌ഗാൻ സൈന്യവും നടത്തിയ യുദ്ധക്കുറ്റങ്ങളിലും മനുഷ്യാവകാശ ലംഘനങ്ങളിലും അന്താരാഷ്ട്ര നീതിന്യായ കോടതി അന്വേഷണം ആരംഭിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top