കാബൂൾ
അഫ്‌ഗാനിസ്ഥാനിൽ താലിബാൻ ഭീഷണിയെത്തുടർന്ന് ടെലിവിഷനിൽ മുഖം മറച്ച് വാർത്ത വായിച്ച് സ്‌ത്രീ അവതാരകർ. പൊതുസ്ഥലത്ത് സ്‌ത്രീകൾ മുഖം മറയ്‌ക്കണമെന്നും ബുർഖ ധരിക്കണമെന്നും താലിബാൻ ഉത്തരവിട്ടിരുന്നു. ശനിയാഴ്‌ചമുതൽ ടെലിവിഷൻ അവതാരകരായ സ്‌ത്രീകൾക്കും നിർദേശം ബാധകമാക്കി. ടോളോ ന്യൂസ്, അരിയാന ടെലിവിഷൻ തുടങ്ങിയ ചാനലുകളിലെല്ലാം സ്‌ത്രീ അവതാരകർ മുഖം മറച്ചു. നിയമം പിൻവലിക്കാൻ അന്താരാഷ്‌ട്ര സമൂഹം താലിബാനുമേൽ സമ്മർദം ചെലുത്തണമെന്നും ടോളോ ന്യൂസ് അവതാരക ഫരീദ സിയാൽ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..