25 April Thursday

കടുത്ത ശിക്ഷാനടപടി തിരികെ കൊണ്ടുവരുമെന്ന്‌ താലിബാൻ നേതാവ്‌

വെബ് ഡെസ്‌ക്‌Updated: Friday Sep 24, 2021

കാബൂൾ > അഫ്‌ഗാനിസ്ഥാനിൽ വധശിക്ഷയും കൈവെട്ടിമാറ്റലും  ഉൾപ്പെടെ കർശനമായ ശിക്ഷാനടപടികൾ തിരികെ കൊണ്ടുവരുമെന്ന്‌ മുതിർന്ന നേതാവ്‌ മുല്ല നൂറുദ്ദീൻ തുറാബി പറഞ്ഞു. താലിബാൻ കൊണ്ടുവന്ന നന്മ –- തിന്മ മന്ത്രാലയത്തിന്റെ ചുമതലയുള്ളയാളാണ്‌ തുറാബി.

തങ്ങളുടെ നിയമങ്ങൾ എങ്ങനെയായിരിക്കണമെന്ന്‌ മറ്റാരും പഠിപ്പിക്കേണ്ട. കൈകൾ വെട്ടുന്ന ശിക്ഷ സുരക്ഷയ്‌ക്ക്‌ അത്യാവശ്യമാണെന്നും ശിക്ഷ പരസ്യമായി നടപ്പാക്കാണോ എന്നത്‌ മന്ത്രിസഭ പഠിക്കുകയാണെന്നും അസോസിയേറ്റഡ്‌ പ്രസിന്‌ നൽകിയ അഭിമുഖത്തിൽ തുറാബി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top