17 September Wednesday

അച്ഛന്‍ പ്രതിരോധ സേനയിലെന്ന് സംശയം: കുട്ടിയെ വധിച്ച് താലിബാന്‍

വെബ് ഡെസ്‌ക്‌Updated: Tuesday Sep 28, 2021

കാബൂള്‍> അഫ്ഗാനിസ്ഥാനില്‍  താലിബാന്റെ ക്രൂരതകള്‍ തുടരുന്നു. പിതാവ് പ്രതിരോധ സേനയിലെന്ന സംശത്തിന്റെ അടിസ്ഥാനത്തില്‍ കുട്ടിയെ ക്രൂരമായി  കൊലപ്പെടുത്തി. തഖര്‍ പ്രവിശ്യയിലാണ് സംഭവമെന്ന് അഫ്ഗാനിലെ സ്വതന്ത്ര മാധ്യമമായ പഞ്ച്ഷീര്‍ ഒബ്‌സര്‍വര്‍ റിപ്പോര്‍ട്ട് ചെയ്തു.

'അവര്‍ ഞങ്ങളുടെ മൊബൈല്‍ ഫോണ്‍ പരിശോധിക്കുന്നു, സംശയാസ്പദമായ ഫോട്ടോ കണ്ടാല്‍ ആ വ്യക്തിയെ കൊല്ലുന്നു'- പഞ്ച്ഷീറിലെ പ്രദേശവാസി പറഞ്ഞു.സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പ്രതിരോധ സേനയുമായി ബന്ധമുള്ളവരെ താലിബാന്‍ തെരഞ്ഞെടുപിടിച്ച് ആക്രമിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍

 താലിബാനെതിരായ പോരാട്ടത്തില്‍ പങ്കെടുത്തുവെന്ന് കരുതുന്ന വടക്കന്‍ സഖ്യത്തിലെ സൈനികന്റെ മകനോടാണ് താലിബാന്‍ പ്രതികാരം തീര്‍ത്തത്.





 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top