20 April Saturday

തയ്‌വാനില്‍ യുഎസ് ഇടപെടരുതെന്ന് ചൈന

വെബ് ഡെസ്‌ക്‌Updated: Saturday Oct 23, 2021


ബീജിങ്
തയ്‌വാന്‍ വിഷയത്തില്‍ അമേരിക്കയുടെ ഇടപെടല്‍ അം​ഗീകരിക്കാനാകില്ലെന്ന് ചൈന. തയ്‌വാന്റെ  പ്രതിരോധത്തിന് പിന്തുണയുമായി അമേരിക്ക നേരിട്ട് രം​ഗത്തിറങ്ങുമെന്ന ബൈഡന്റെ പ്രസ്താവനയ്‌ക്കു പിന്നാലെയാണ് ചൈനയുടെ പ്രതികരണം. മൂന്നു മാസത്തിനിടെ ഇത് രണ്ടാംതവണയാണ് അമേരിക്ക വിഷയത്തില്‍ ഇടപെടുമെന്ന് അറിയിക്കുന്നത്.

വിഷയത്തില്‍ അമേരിക്ക ശ്രദ്ധിച്ച് പ്രസ്താവന നടത്തണമെന്ന് ചൈനീസ് വിദേശ വക്താവ് വാങ് വെൻബിൻ പ്രതികരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top