ബെയ്‌റൂട്ട്
സിറിയയുടെ തലസ്ഥാനമായ ദമാസ്‌കസിൽ വീണ്ടും സ്‌ഫോടനം. ഞായറാഴ്‌ച രാവിലെയാണ് സ്‌ഫോടനം ഉണ്ടായത്. ആക്രമണം ഇറാൻ പിന്തുണയുള്ള സേന റോക്കറ്റുകൾ സൂക്ഷിക്കുന്ന വെയർഹൗസിൽ നിന്നാണെന്ന് ബ്രിട്ടൻ ആസ്ഥാനമായുള്ള പ്രതിപക്ഷ യുദ്ധനിരീക്ഷകരായ സിറിയൻ ഒബ്‌സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്‌സ് പറഞ്ഞു. എന്നാൽ, ആക്രമണത്തിനുപിന്നിൽ ഇസ്രയേലാണെന്ന സംശയവും ശക്തമാണ്.
സ്‌ഫോടനത്തിൽ ആർക്കെങ്കിലും കൊല്ലപ്പെട്ടതായി വിവരമില്ല. ഏഴിന് ദമാസ്‌കസിൽ നടന്ന വ്യോമാക്രമണത്തിൽ നാല് സിറിയൻ സൈനികർ കൊല്ലപ്പെട്ടിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..