12 July Saturday

ശൈത്യം കഴിഞ്ഞു, 
യൂറോപ്പിൽ ചൂടേറിയ ജനുവരി

വെബ് ഡെസ്‌ക്‌Updated: Thursday Jan 5, 2023


ബ്രസൽസ്‌
കടുത്ത ശൈത്യത്തിൽനിന്ന്‌ മുക്തിനേടിയ യൂറോപ്പിൽ ഇപ്പോൾ ചൂടേറിയ ജനുവരി. വിവിധ രാജ്യങ്ങളിൽ ദിവസങ്ങൾ കടന്നുപോകുംതോറും താപനില ഉയരുകയാണ്‌. പോളണ്ട്‌, ഡെന്മാർക്ക്‌, ചെക്ക്‌ റിപ്പബ്ലിക്, നെതർലൻഡ്‌സ്‌, ബലാറസ്‌, ലിത്വാനിയ, ലാത്‌വിയ എന്നീ രാജ്യങ്ങളിൽ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ ജനുവരിയാണിത്‌.

പോളണ്ടിൽ 19 (ഡിഗ്രി സെൽഷ്യസ്‌), ചെക്ക്‌ റിപ്പബ്ലിക്കിൽ 19.6, ബലാറസിൽ 16.4 എന്നിങ്ങനെയാണ്‌ നിലവിലെ താപനില. ജർമനി ഉൾപ്പെടെയുള്ള രാജ്യങ്ങളിലും താപനില പതിവിലും ഉയർന്ന നിലയിലാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top