16 December Tuesday

കലാപഭൂമിയായി സുഡാൻ ; 56 പേർ കൊല്ലപ്പെട്ടു. അഞ്ഞൂറോളം പേർക്ക്‌ 
പരിക്ക്

വെബ് ഡെസ്‌ക്‌Updated: Sunday Apr 16, 2023


ഖാർത്തൂം
സൈന്യവും അർധസൈനിക വിഭാഗവുമായുള്ള ആഭ്യന്തരകലാപം രൂക്ഷമായ സുഡാനിൽ 56 പേർ കൊല്ലപ്പെട്ടു. അഞ്ഞുറോളം പേർക്ക്‌ പരിക്കേറ്റു. ഞായർ പുലർച്ചെ തലസ്ഥാനമായ ഖാർത്തൂമിൽ ഇരു വിഭാഗവും തമ്മിൽ നേർക്കുനേർ ഏറ്റുമുട്ടി. പ്രധാന വിമാനത്താവളമടക്കം  നിയന്ത്രണത്തിലാക്കിയെന്ന്‌ അവകാശപ്പെട്ട അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സിന്റെ (ആർ‌എസ്‌എഫ്) കേന്ദ്രങ്ങളിൽ സൈന്യം തുടർച്ചയായി വ്യോമാക്രമണം നടത്തി.

സംഘർഷം അവസാനിക്കുന്നതുവരെ വീടിന്‌ പുറത്തിറങ്ങരുതെന്ന്‌  ജനങ്ങൾക്ക്‌ മുന്നറിയിപ്പ്‌ നൽകി. ഏറ്റുമുട്ടലിൽ ഖാർത്തൂമിലെ പല വീടുകളും ഭാഗികമായി തകർന്നു. റിയാദിലേക്ക് പുറപ്പെടാനിരിക്കെ സൗദി വിമാനത്തിന് ഖാര്‍ത്തൂമിൽ വച്ച്‌ വെടിയേറ്റു. ഇതോടെ പല രാജ്യങ്ങളും സുഡാനിലേക്കുള്ള സർവീസ്‌ നിർത്തി. റോഡ്‌ ഗതാഗതം പൂര്‍ണമായി നിലച്ചു. നഗരത്തിൽ കലാപകാരികൾ നടത്തിയ വെടിവയ്‌പിൽ വൻ പുക ഉയർന്നു. യുഎൻ ഭക്ഷ്യ ഏജൻസിയിലെ മൂന്ന്‌ പേർ കൊല്ലപ്പെട്ടെന്ന്‌ യുഎൻ വ്യക്തമാക്കി. ഏജൻസി സുഡാനിൽ പ്രവർത്തനം താൽക്കാലികമായി നിർത്തി. അമേരിക്കയും ബ്രിട്ടനും ചൈനയുമടക്കമുള്ള  രാജ്യങ്ങൾ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ രംഗത്തെത്തി.   

സമാധാന ഇടനാഴിക്ക്‌ 
നീക്കം
കലാപത്തെ തുടർന്ന്‌ സുഡാനിൽ കുടുങ്ങിയ മറ്റ്‌ രാജ്യക്കാരെ സുരക്ഷിതമാക്കി മാറ്റാൻ മൂന്ന്‌ മണിക്കൂർ വെടി നിർത്തൽ പ്രഖ്യാപിച്ച്‌ ഇരു വിഭാഗവും. ഞായറാഴ്‌ച അക്രമത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹം പോലും പലയിടത്ത്‌ നിന്നും മാറ്റാനായിട്ടില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top