17 December Wednesday

പട്ടിണി: സുഡാനിൽ മരിച്ചത്‌ 500 കുഞ്ഞുങ്ങൾ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 23, 2023

ഖാർതൂം> സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിനുശേഷം സുഡാനിൽ 500 ഓളം കുട്ടികൾ പട്ടിണിമൂലം മരിച്ചുവെന്ന്‌ റിപ്പോർട്ട്‌. -തലസ്ഥാനമായ ഖാർത്തൂമിലെ സർക്കാർ അനാഥാലയത്തിലെ 24 കുഞ്ഞുങ്ങളും പട്ടിണിമൂലം മരിച്ചവരിൽ ഉൾപ്പെടുന്നു.

സുഡാനിലെ 57 പോഷകാഹാര കേന്ദ്രങ്ങൾ അടച്ചുപൂട്ടിയതിനാൽ കുറഞ്ഞത് 31,000 കുട്ടികൾക്ക് പോഷകാഹാരക്കുറവിനും അനുബന്ധ രോഗങ്ങൾക്കും ചികിത്സ ലഭ്യമല്ലെന്നും സേവ്‌ ദി ചിൽഡ്രൻ എന്ന സന്നദ്ധ സംഘടന പുറത്തുവിട്ട കണക്കിൽ പറയുന്നു. ഏപ്രിൽ 15നാണ്‌ സുഡാനിൽ സൈന്യവും അർധസൈന്യവും തമ്മിലുള്ള സംഘർഷം തുറന്ന പോരാട്ടത്തിലേക്ക് എത്തിയത്‌.

അതിനുശേഷം രാജ്യം അരാജകത്വത്തിലേക്ക് കൂപ്പുകുത്തി. ഐക്യരാഷ്‌ട്ര സംഘടനയുടെ കണക്കുപ്രകാരം  കുറഞ്ഞത് 4000 പേരാണ്‌ കൊല്ലപ്പെട്ടത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top