27 April Saturday
പ്രക്ഷോഭകൻ 
കൊല്ലപ്പെട്ടു

പ്രക്ഷോഭകരും പൊലീസും തമ്മിൽ സംഘർഷം ; കണ്ണീർവാതകപ്രയോഗം

വെബ് ഡെസ്‌ക്‌Updated: Thursday Jul 14, 2022

കൊളംബോ
രാജിവയ്ക്കാന്‍ മുതിരാതെ സൈനികവിമാനത്തില്‍ കുടുംബസമേതം ആയല്‍രാജ്യമായ മാലദ്വീപിലേക്ക്‌ പ്രസിഡന്റ്‌ ഗോതബായ രജപക്‌സെ നാടുവിട്ടതോടെ കലാപഭൂമിയായി ശ്രീലങ്ക. പ്രസിഡന്റിന്റെ പ്രത്യേക അധികാരം ഉപയോ​ഗിച്ച്  വിദേശരാജ്യത്ത് എത്തിയതിനു പിന്നാലെ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയെ താൽക്കാലിക പ്രസിഡന്റായി ​ നിയമിച്ചു. രാജിവയ്ക്കാമെന്ന വാക്കുപാലിക്കാത്ത ​ഗോതബായയുടെ നടപടിയില്‍ ജനരോഷം അണപൊട്ടിയതോടെ റനിൽ വിക്രമസിംഗെ രാജ്യത്ത്  അടിയന്തരാവസ്ഥയും പട്ടാളനിയമവും പ്രഖ്യാപിച്ചു. ഇതോടെ പട്ടിണിയില്‍ പൊറുതിമുട്ടി തെരുവിലിറങ്ങിയ ലങ്കന്‍ പ്രക്ഷോഭകര്‍ യന്ത്രത്തോക്കുകള്‍ക്ക് നടുവിലായി.  രാജ്യത്ത്‌ ക്രമസമാധാനം പുനഃസ്ഥാപിക്കാൻ ആവശ്യമായതെല്ലാം ചെയ്യാൻ വിക്രമസിംഗെ സൈന്യത്തോട് നിർദേശിച്ചു.

സൈന്യത്തെയും പൊലീസിനെയും വകവയ്ക്കാതെ പ്രക്ഷോഭകര്‍ കൊളംബോയില്‍ പ്രധാനമന്ത്രിയുടെ ഓഫീസ്‌ കൈയേറി. പൊലീസ്‌ കണ്ണീർവാതക പ്രയോഗത്തിൽ ഒരു പ്രക്ഷോഭകൻ ശ്വാസംമുട്ടി മരിച്ചു. പാർലമെന്റിലേക്ക്‌ തള്ളിക്കയറാനുള്ള നീക്കം സുരക്ഷാ ഉദ്യോ​ഗസ്ഥര്‍ ചെറുത്തുനില്‍ക്കുന്നു.

● വ്യോമസേനാ കമാൻഡറുടെ വസതി പ്രക്ഷോഭകർ വളഞ്ഞു
● കര–നാവിക സേനാമേധാവികളുടെ വീടും വളയാൻ  പദ്ധതിയിട്ടു
● പ്രക്ഷോഭകരും പൊലീസും തമ്മിൽ സംഘർഷം
● സർവകക്ഷി സർക്കാർ രൂപീകരിക്കപ്പെട്ടാൽ ഉടൻ പ്രധാനമന്ത്രിപദം ഒഴിയുമെന്ന്‌ വിക്രമസിംഗെ
● വിക്രമസിംഗെ അധികാരം സ്പീക്കര്‍ക്ക് കൈമാറണമെന്ന് സർവകക്ഷി യോഗം
● പ്രധാനമന്ത്രിയുടെ ഓഫീസിനുമുന്നിൽ ജനങ്ങൾക്കുനേരെ കണ്ണീർവാതകപ്രയോഗം
● പ്രധാനമന്ത്രിയും പ്രസിഡന്റും 
രാജിവയ്ക്കുംവരെ പ്രക്ഷോഭമെന്ന്
● സർക്കാർ ചാനൽ രൂപവാഹിനി പ്രക്ഷോഭകർ കൈയേറി, 
പ്രക്ഷേപണം നിർത്തി
● മാലദ്വീപില്‍ ഗോതബായയെയും 
കുടുംബത്തെയും 
രഹസ്യകേന്ദ്രത്തിലേക്ക്‌ മാറ്റി
● ഗോതബായക്കൊപ്പം 
ഭാര്യയടക്കം 13 പേര്‍
● സഹോദരന്‍ ബേസിൽ രജപക്‌സെയും രാജ്യംവിട്ടതായി സൂചന
● ഗോതബായയും സംഘവും സിംഗപ്പുരിലേക്ക്‌ പോകുമെന്നും വിവരം
● മാലദ്വീപില്‍ ലങ്കന്‍ 
പൗരന്മാരുടെ പ്രക്ഷോഭം
● രാജ്യംവിടാൻ ഗോതബായയെ സഹായിച്ചിട്ടില്ലെന്ന്‌ ഇന്ത്യ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top