29 March Friday

ലങ്കന്‍ പ്രസിഡന്റ്‌: മത്സരിക്കാന്‍ 4 പേര്‍

വെബ് ഡെസ്‌ക്‌Updated: Sunday Jul 17, 2022

കൊളംബോ> ശ്രീലങ്കയുടെ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാലുപേര്‍. ഇടക്കാല പ്രസിഡന്റ് റനില്‍ വിക്രമസിം​ഗെ, പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ, കമ്യൂണിസ്റ്റ് പാര്‍ടിയായ ജനത വിമുക്തി പെരമുന നേതാവ് അനുര കുമാര ദിസനായ്കെ, ശ്രീലങ്ക പൊതുജന പെരമുന പാര്‍ടിയം​ഗം ഡല്ലസ് അളഹപെരുമ എന്നിവരാണ് ബുധനാഴ്‌ച നടക്കുന്ന തെരഞ്ഞടുപ്പിലെ സ്ഥാനാര്‍ഥികള്‍.

മുന്‍ പ്രസിഡന്റ് ​ഗോതബായ രജപക്സെ രാജിവച്ചതിനെ തുടര്‍ന്നുണ്ടായ ഒഴിവ് പ്രഖ്യാപിക്കാന്‍ ശനിയാഴ്‌ച ചേര്‍ന്ന പാര്‍ലമെന്റ് യോ​ഗത്തെത്തുടര്‍ന്നാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം.
മാതൃരാജ്യത്തിനായി കഴിവിലധികം സേവനം ചെയ്തുവെന്ന ന്യായീകരണത്തില്‍ ഗോതബായ രജപക്സെയുടെ രാജിക്കത്ത്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്കു കാരണം കോവിഡും തുടര്‍ന്നുണ്ടായ അടച്ചിടലുമാണെന്നാണ് സിം​ഗപ്പൂരില്‍ നിന്നയച്ച രാജിക്കത്തില്‍ ​ഗോതബായ പറയുന്നത്‌. പ്രതിസന്ധി  മറികടക്കാന്‍ സര്‍വകക്ഷി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിച്ചിരുന്നതായും ​ഗോതബായ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top