20 April Saturday

ലങ്കയില്‍ പെട്രോളിന് വരിനിന്ന ഓട്ടോഡ്രൈവര്‍ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jun 17, 2022

കൊളംബോ> ശ്രീലങ്കയിൽ ഇന്ധനം വാങ്ങാൻ രാത്രിമുഴുവൻ വരിനിന്ന ഓട്ടോ ഡ്രൈവർ ഹൃദയസ്തംഭനം വന്ന്‌ മരിച്ചു. കൊളംബോയുടെ പ്രാന്തപ്രദേശമായ പാണ്ടുരയിലെ പെട്രോൾ പമ്പിനു മുന്നിലാണ്‌ അമ്പത്തിമൂന്നുകാരനായ ഉപാലി വ്യാഴാഴ്ച മരിച്ചത്‌.

ഇന്ധനക്ഷാമം രൂക്ഷമായതോടെ ശ്രീലങ്കയിലെങ്ങും പെട്രോൾ പമ്പുകളിൽ ആളുകൾ മണിക്കൂറുകൾ വരിനിൽക്കുന്ന സ്ഥിതിയാണ്‌.  ബുധനാഴ്ച രാത്രി പുഗോഡയിൽ പാചകവാതകം വാങ്ങാനായി കാത്തുനിന്ന അറുപത്തിനാലുകാരനും കുഴഞ്ഞുവീണ്‌ മരിച്ചു. ഇതോടെ രാജ്യത്ത്‌ ഇന്ധനത്തിനായി വരിനിന്നുള്ള മരണം 10 ആയി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top