18 September Thursday

ശ്രീലങ്കയിൽ ഇന്ന്‌ 
ദേശീയ പണിമുടക്ക്‌

വെബ് ഡെസ്‌ക്‌Updated: Wednesday Mar 1, 2023


കൊളംബോ
നികുതിനിരക്ക്‌ കുത്തനെ കൂട്ടിയതിനെതിരെ  ബുധനാഴ്ച ശ്രീലങ്കയിൽ ദേശീയ പണിമുടക്ക്‌. അന്താരാഷ്ട്ര നാണ്യനിധിയുടെ നിബന്ധന പ്രകാരം ജനുവരിമുതൽ നികുതി കൂട്ടേണ്ടതുണ്ട്. സര്‍ക്കാര്‍ തീരുമാനത്തിൽനിന്ന്‌ പിന്മാറിയില്ലെങ്കിൽ ദേശീയ പണിമുടക്ക്‌ നടത്തുമെന്ന്‌ വിവിധ ട്രേഡ്‌ യൂണിയനുകൾ മുന്നറിയിപ്പ് നല്‍കിയിരുന്നു.

എന്നാല്‍, പൊതുഗതാഗത, ചരക്കുഗതാഗത, വിമാനത്താവള, തുറമുഖ സേവനങ്ങൾ ഉൾപ്പെടെയുള്ളവയ്ക്ക്‌ നിരക്ക്‌ ഉയർത്തുന്നതായി പ്രസിഡന്റ്‌ റനിൽ  വിക്രമസിംഗെ കഴിഞ്ഞ ദിവസം വിജ്ഞാപനം ഇറക്കി. ഇതോടെയാണ്‌ സൂചനാ പണിമുടക്കുമായി മുന്നോട്ടുപോകാൻ ഡോക്ടർമാരുടെയും അധ്യാപകരുടെയും ബാങ്ക്‌ ജീവനക്കാരുടെയും ഉൾപ്പെടെയുള്ള സംഘടനകൾ തീരുമാനിച്ചത്‌. മാർച്ച്‌ ഒമ്പതിന്‌ നടക്കാനിരുന്ന പൊതുതെരഞ്ഞെടുപ്പ്‌ സാമ്പത്തിക പ്രതിസന്ധി  കാരണം മാറ്റിവച്ചിരിക്കുകയാണ് തെരഞ്ഞെടുപ്പ്‌ കമീഷൻ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top