29 March Friday

ശ്രീലങ്കയിൽ 50 ദിവസം പിന്നിട്ട്‌ പ്രക്ഷോഭം

വെബ് ഡെസ്‌ക്‌Updated: Sunday May 29, 2022


കൊളംബോ
ശ്രീലങ്കയിൽ പ്രസിഡന്റ്‌ ഗോതബായ രജപക്‌സെയുടെ രാജി ആവശ്യപ്പെട്ടുള്ള സർക്കാർവിരുദ്ധ പ്രക്ഷോഭം 50 ദിവസം പിന്നിട്ടു. സമരം കൂടുതൽ ശക്തമാക്കുമെന്ന്‌ സംഘാടകർ അറിയിച്ചു. രാജ്യത്ത്‌ സാമ്പത്തികപ്രതിസന്ധി രൂക്ഷമായതോടെ കഴിഞ്ഞ ഏപ്രിൽ ഒമ്പതിനാണ്‌ ‘ഗോത ഗോ ഗാമ’ എന്ന മുദ്രാവാക്യമുയർത്തി പ്രക്ഷോഭം ആരംഭിച്ചത്‌. കഴിഞ്ഞ ഒമ്പതിന്‌ പ്രസിഡന്റിന്റെ വസതിക്കുസമീപം പ്രക്ഷോഭകരെ സർക്കാർ അനുകൂലികൾ ആക്രമിച്ചതോടെ രാജ്യത്ത്‌ ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ടു. തുടർന്ന്‌ പ്രധാനമന്ത്രിയും പ്രസിഡന്റിന്റെ സഹോദരനുമായ മഹിന്ദ രജപക്‌സെയ്‌ക്ക്‌ രാജിവയ്‌ക്കേണ്ടി വന്നിരുന്നു. എന്നാൽ, ഗോതബായ അധികാരത്തിൽ തുടരുകയാണ്‌. സമരം 50 ദിവസം പിന്നിട്ട ശനിയാഴ്‌ച രജപക്‌സെയുടെ വസതിക്കു സമീപത്തെ സമരകേന്ദ്രത്തിലേക്ക്‌ വൻ റാലി സംഘടിപ്പിച്ചു.

മണ്ണെണ്ണ നൽകി ഇന്ത്യ
ശ്രീലങ്കയ്‌ക്ക്‌ ഇന്ത്യ 15,000 ലിറ്റർ മണ്ണെണ്ണ നൽകി. മത്സ്യബന്ധനത്തിനായാണ്‌ മണ്ണെണ്ണ നൽകിയത്‌. ഇത്‌ തമിഴ്‌ വംശജർ ഏറെയുള്ള ജാഫ്‌നയിൽ വിതരണം ചെയ്യും. റഷ്യ പെട്രോൾ നൽകിയതും ലങ്കയ്‌ക്ക്‌ താൽക്കാലിക ആശ്വാസമായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top