19 April Friday

സാമ്പത്തിക പ്രതിസന്ധി : ലങ്കയിൽ തൊഴിലാളികളും പ്രക്ഷോഭത്തില്‍

വെബ് ഡെസ്‌ക്‌Updated: Friday Apr 29, 2022


കൊളംബോ
സാമ്പത്തികപ്രതിസന്ധി നേരിടുന്നതിൽ പരാജയപ്പെട്ട രജപക്‌സെ സർക്കാർ രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട്‌ ശ്രീലങ്കയിൽ ആയിരത്തോളം തൊഴിലാളി സംഘടനകളുടെ പ്രതിഷേധം. സർക്കാർ, ആരോഗ്യം, തുറമുഖം, വൈദ്യുതി, വിദ്യാഭ്യാസം, തപാൽ, ബാങ്കിങ് മേഖലകളിലെ തൊഴിലാളി സംഘടനകൾ പ്രതിഷേധത്തിൽ പങ്കാളികളായി. വ്യാഴാഴ്ച സർക്കാർ ഗതാഗത സംവിധാനം മാത്രമാണ്‌ ഉണ്ടായിരുന്നത്‌. ബാങ്കുകളും പ്രവർത്തിച്ചില്ല. രജപക്‌സെ സർക്കാരിന്‌ രാജി വയ്‌ക്കാൻ ഒരാഴ്‌ചത്തെ സമയം നൽകുമെന്നും നടന്നില്ലെങ്കിൽ രാജി നൽകുംവരെ സമരം തുടരുമെന്നും ആരോഗ്യ പ്രവർത്തക യൂണിയൻ നേതാവ്‌ രവി കുമുദേഷ്‌ പറഞ്ഞു. തൊഴിലാളികൾ വ്യാഴം വൈകിട്ട്‌ കൊളംബോയിൽ  പ്രതിഷേധിക്കുന്നവർക്കൊപ്പം ചേർന്നു. ഇവിടെ പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം 20 ദിവസം പിന്നിട്ടു.

പ്രസിഡന്റ്‌ ഗോതബായ രജപക്‌സെ തന്നോട്‌ രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമത്തിലാണെന്നും പ്രധാനമന്ത്രി മഹിന്ദ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top