26 April Friday

ലങ്കയിൽ ഇടക്കാല സർക്കാരെന്ന ആവശ്യം തള്ളി

വെബ് ഡെസ്‌ക്‌Updated: Sunday Apr 24, 2022


കൊളംബോ
ശ്രീലങ്കയിൽ സാമ്പത്തികപ്രതിസന്ധി പരിഹരിക്കാൻ എല്ലാ പാർടികളെയും ഉൾപ്പെടുത്തി ഇടക്കാല സർക്കാർ രൂപീകരിക്കണമെന്ന പ്രതിഷേധക്കാരുടെ ആവശ്യം തള്ളി പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ. വ്യത്യസ്ത നയങ്ങളുള്ളവർ തമ്മിൽ സഹകരിക്കാതെ ഇടക്കാല സർക്കാർ വന്നിട്ട്‌ എന്താണ്‌ കാര്യമെന്ന്‌ റേഡിയോ പരിപാടിയിൽ മഹിന്ദ ചോദിച്ചു. ഇനി അത്തരമൊരു സർക്കാർ വേണമെങ്കിൽ അത്‌ തന്റെ നേതൃത്വത്തിലേ നടക്കൂ. സാമ്പത്തിക പ്രശ്‌നങ്ങൾ നേരിടാൻ ജനങ്ങൾ ക്ഷമ കാണിക്കണമെന്നും മഹിന്ദ പറഞ്ഞു. ഏപ്രിൽ ഒമ്പത്‌ മുതൽ പ്രസിഡന്റ്‌ ഗോതബായ രജപക്‌സെയുടെ രാജി ആവശ്യപ്പെട്ട്‌ ലങ്കയിൽ പ്രതിഷേധം തുടരുകയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top