17 September Wednesday

ശ്രീലങ്കയില്‍ നിന്ന് കൂടുതല്‍ അഭയാര്‍ഥികള്‍ ഇന്ത്യയിലേക്കെത്തുന്നു

വെബ് ഡെസ്‌ക്‌Updated: Monday Apr 11, 2022

ചെന്നൈ> സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പ്രക്ഷോഭം രൂക്ഷമായ ശ്രീലങ്കയില്‍ നിന്ന് കൂടുതല്‍ അഭയാര്‍ഥികള്‍ ഇന്ത്യയിലേക്കെത്തുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെ നിരവധി പേര്‍ രാമേശ്വരം ധനുഷ്കോടിയില്‍ എത്തി. ഇവര്‍ ശ്രീലങ്കയില്‍ നിന്നും മത്സ്യബന്ധന ബോട്ടിലാണ് ധനുഷ്‌കോടിയില്‍ എത്തിയത്.

 ഇവരെ കോസ്റ്റ് ഗാര്‍ഡ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. പകരം രാമേശ്വരത്തിനടുത്തുള്ള
 മണ്ഡപത്തെ അഭയാര്‍ഥി ക്യാമ്പിലേക്കു മാറ്റി.ശ്രീലങ്കയിലെ സ്ഥിതിഗതികള്‍ കൂടുതല്‍ മോശമാവുന്ന സാഹചര്യത്തില്‍ ഇനിയും അഭയാര്‍ഥികള്‍ എത്തുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. തമിഴ്നാനാട്ടില്‍ അഭയാര്‍ഥി ക്യാംപുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top