26 April Friday

ആരാകും പുതിയ പ്രസിഡന്റ്; ശ്രീലങ്കയിൽ ഇന്ന് തെരഞ്ഞെടുപ്പ്, കനത്ത സുരക്ഷ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 20, 2022

കൊളംബോ> രാഷ്‌ട്രീയ പ്രതിസന്ധികൾക്കിടെ ശ്രീലങ്കയിൽ ഇന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ്. രാവിലെ 10 മണിക്ക് പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടക്കും. ജനകീയ പോളിങ്ങിലൂടെ അല്ലാതെ പാർലമെന്ററി വോട്ടിങ്ങിലൂടെയാണ് പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത്. ശ്രീലങ്കയുടെ 44 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് പാർലമെന്ററി വോട്ടിങ്ങിലൂടെ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത്

താൽക്കാലിക പ്രസിഡന്റ്‌ റനിൽ വിക്രമസിംഗെ, മർക്‌സിസ്‌റ്റ്‌ ജനത വിമുക്തി പെരമുന നേതാവ്‌ അനുര കുമാര ദിസനായകെ, എസ്‌എൽപിപി വിമതൻ ഡല്ലാസ്‌ അളഹപെരുമ എന്നിവരാണ് മത്സരരം​ഗത്തുള്ളത്. 225 അംഗ സഭയിൽ 113 പേരുടെ പിന്തുണയാണ് വിജയിക്കാൻ വേണ്ടത്. അതേസമയം തെരഞ്ഞെടുപ്പിന്റെയും പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തില്‍ രാജ്യത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top