18 April Thursday

ശ്രീലങ്കൻ സ‌്ഫോടന പരമ്പര: മുഖ്യ സൂത്രധാരൻ തമിഴ‌്നാട‌ും സന്ദർശിച്ചിരിക്കാമെന്ന‌് ശ്രീലങ്ക

വെബ് ഡെസ്‌ക്‌Updated: Tuesday May 7, 2019

കൊളംബോ > ശ്രീലങ്കയിൽ ഈസ‌്റ്റർ ദിനത്തിലുണ്ടായ സ്ഫോടന പരമ്പരയുടെ സൂത്രധാരനെന്നു കരുതുന്ന സഹ‌്റാൻ ഹാഷ‌ിം തമിഴ‌്നാട‌് സന്ദർശിച്ചിരിക്കാൻ സാധ്യതയെന്ന‌് ശ്രീലങ്കൻ അധികൃതർ. മറ്റ‌് ഇന്ത്യൻ പട്ടണങ്ങൾ സന്ദർശിക്കുന്നതിനിടെ ഇയാൾ തമിഴ‌്നാട്ടിലുമെത്തിയിരിക്കാം. എന്നാൽ, ഇയാൾ വിമാനയാത്ര നടത്തിയതിന്റെ രേഖകളൊന്നും കണ്ടെത്താനായില്ല. മാന്നാറിൽനിന്ന‌് തമിഴ‌്നാട്ടിലേക്ക‌് കടൽ മാർഗം എത്തിയിരിക്കാനാണ‌് സാധ്യതയെന്ന‌് സേന തലവൻ ലെഫ‌്. ജനറൽ മഹേഷ‌് സേനാനായകെ പറഞ്ഞു.

ഹാഷിം ബംഗളൂരുവിലും കേരളത്തിലും കശ‌്മീരിലും 2018ൽ സന്ദർശിച്ചതിനുള്ള തെളിവുകൾ നേരത്തെ ലഭിച്ചിരുന്നു. പ്രദേശത്തെ തീവ്രവാദികളുമായി ബന്ധം സ്ഥാപിക്കാനാണ‌് സന്ദർശനം നടത്തിയതെന്നാണ‌് കരുതുന്നത‌്. അവർ അവിടെ എന്തിനുപോയിയെന്ന‌് വ്യക്തമല്ലെങ്കിലും തീർഥാടനത്തിന‌് പോയതല്ലെന്ന‌് ഉറപ്പാണെന്ന‌് സേനാനായകെ പറഞ്ഞു.

കനത്ത സുരക്ഷയിൽ സ‌്കൂളുകൾ തുറന്നു. സ‌്ഫോടനത്തിന‌് രണ്ടാഴ‌്ചയ‌്ക്ക‌ുശേഷം കനത്ത സുരക്ഷയിൽ ശ്രീലങ്കയിലെ സ‌്കൂളുകൾ തുറന്നു. ആറാം ക്ലാസ‌ുമുതൽ 13–-ാം ക്ലാസ‌ുവരെയുള്ള വിദ്യാർഥികൾക്കാണ‌് ക്ലാസ‌് പുനരാരംഭിച്ചത‌്. എന്നാൽ, വളരെ കുറച്ചു കുട്ടികൾ മാത്രമാണ‌് സ‌്കൂ‌ളിലെത്തിയത‌്. ഒന്നുമുതൽ അഞ്ചുവരെയുള്ള ക്ലാസുകൾ 13ന‌് ആരംഭിക്കും. സ്വകാര്യ സ‌്കൂളുകൾ തുറന്നില്ല. ഉള്ളിലുള്ളതെല്ലാം പുറത്തു കാണാവുന്ന വിധമുള്ള സുതാര്യമായ ബാഗുകൾ ഉപയോഗിക്കാൻ കുട്ടികൾക്ക‌് നിർദേശം നൽകി. സ‌്കൂളുകൾക്ക‌് സമീപം വാഹനങ്ങൾ നിർത്തിയിടുന്നത‌് പൂർണമായും നിരോധിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top