29 March Friday

ചാര ബലൂൺ ആരോപണം
 അന്വേഷിക്കുമെന്ന്‌ ചൈന

വെബ് ഡെസ്‌ക്‌Updated: Saturday Feb 4, 2023


ബീജിങ്‌
അമേരിക്കൻ വ്യോമാതിർത്തിയിൽ ചൈനയുടെ ചാര ബലൂൺ കണ്ടെത്തിയെന്ന ആരോപണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ചൈന. പരമാധികാര രാജ്യത്തിന്റെ മേഖലയില്‍ കടന്നുകയറാനോ സ്വാതന്ത്ര്യത്തിൽ കൈകടത്താനോ ആഗ്രഹിക്കുന്നില്ലെന്നും ചൈന വ്യക്തമാക്കി. രാജ്യാന്തര നിയമങ്ങൾ പാലിക്കുന്ന രാജ്യമാണ്‌ ചൈനയെന്നും അമേരിക്കൻ ഉദ്യോഗസ്ഥരും മുൻവിധികളില്ലാതെ വിഷയത്തെ സമീപിക്കണമെന്നും ചൈനീസ്‌ വിദേശ മന്ത്രാലയ വക്താവ്‌ മാവോ നിങ്‌ പറഞ്ഞു.

ദിവസങ്ങളായി വടക്കുകിഴക്കൻ മേഖലയ്ക്ക്‌ മുകളിലൂടെ നീങ്ങിയ ബലൂൺ നിരീക്ഷിച്ചുവരികയാണെന്നും ജന സുരക്ഷ കരുതിയാണ്‌ വെടിവച്ചിടാത്തതെന്നും പെന്റ​ഗണ്‍ വക്താവ് ജനറല്‍ പാട്രിക്  റൈഡർ പറഞ്ഞു. അമേരിക്കൻ സ്‌റ്റേറ്റ്‌ സെക്രട്ടറി ആന്റണി ബ്ലിങ്കൻ അടുത്തയാഴ്ച ചൈന സന്ദര്‍ശിക്കുന്നുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top