29 March Friday

സമൂഹ മാധ്യമങ്ങളില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചാല്‍ ഒമാനില്‍ മൂന്നു വര്‍ഷം തടവും പിഴയും

അനസ് യാസിന്‍Updated: Wednesday Sep 22, 2021

മനാമ> സമൂഹമാധ്യമങ്ങളില്‍ വ്യാജ വാര്‍ത്തകളും അശ്ലീലവും പ്രസിദ്ധീകരിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഒമാന്‍. പൊതുജനാഭിപ്രായം ഉദ്ദീപിപ്പിക്കുകയോ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുകയോ ചെയ്യുന്ന ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് മൂന്നു വര്‍ഷം വരെ തടവും 3,000 റിയാല്‍ (ഏതാണ്ട് 5,75,103 രൂപ) പിഴയും ശിക്ഷ ലഭിക്കുമെന്ന് ഒമാന്‍ പബ്ലിക് പ്രോസിക്യൂഷന്‍ അതോറിറ്റി പ്രസ്താവനയില്‍ അറിയിച്ചു.

തെറ്റായ വാര്‍ത്തകളും കിംവദന്തികളും പ്രചരിപ്പിക്കുന്ന പ്രവണത വിവിധ സാമൂഹ്യ മാധ്യമങ്ങളില്‍ വര്‍ധിക്കുകയാണ്. വ്യക്തികളെയും സ്ഥാപനങ്ങളെയും ആരോപണ നിഴിലാക്കി ഈ സൈറ്റുകള്‍ സ്ഥിരീകരിക്കാത്ത കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു. സാധാരണ അന്വേഷണ നടപടിക്രമങ്ങളെ തടസപ്പെടുത്തി കുറ്റകൃത്യങ്ങളെക്കുറിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന ഇത്തരം പോസ്റ്റുകളെ അതോറിറ്റി അപലപിച്ചു.ഇതുപോലുള്ള സോഷ്യല്‍ മീഡിയ റിപ്പോര്‍ട്ടുകള്‍ അനുവദിക്കില്ല.

 ഉത്തരവാദിത്തമുള്ള പ്രസ് റിപ്പോര്‍ട്ടിംഗിന്റെ ശരിയായ ചാനല്‍ അത് ഉണ്ടാക്കുന്നുമില്ല. എന്നാല്‍, ഈ റിപ്പോര്‍ട്ടുകള്‍ സാധാരണ പതിവ് അന്വേഷണ നടപടിക്രമങ്ങളെ ബാധിച്ചേക്കാം.വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് കുറ്റകരമാണ്. ഇത്തരം നടപടികള്‍ക്കായി ബന്ധപ്പെട്ട അധികാരികള്‍ സോഷ്യല്‍ മീഡിയ സൈറ്റുകളെ കര്‍ശനമായി നിരീക്ഷിക്കും. വ്യാജ വാര്‍ത്തകള്‍ക്കും കിംവദന്തികള്‍ക്കും പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ഉചിതമായ നിയമനടപടികള്‍ കൈക്കൊള്ളുമെന്നും പ്രോസിക്യൂഷനെ ഉദ്ധരിച്ച് ഒമാന്‍ ന്യൂസ് ഏജന്‍സി അറിയിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top