19 April Friday

മെക്സിക്കോയിൽ 6 പേരെ 
വെടിവച്ച്‌ കൊന്നു

വെബ് ഡെസ്‌ക്‌Updated: Thursday Jun 9, 2022


മെക്സിക്കോ സിറ്റി
മധ്യ മെക്സിക്കോയിൽ അഞ്ച്‌ ഹൈസ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ ആറുപേരെ അജ്ഞാതർ വെടിവച്ച്‌ കൊന്നു. 16നും18നും ഇടയിൽ പ്രായക്കാരായ മൂന്ന്‌ ആൺകുട്ടികളും രണ്ട്‌ പെൺകുട്ടികളും അറുപത്തഞ്ചുകാരിയായ സ്ത്രീയുമാണ്‌ തിങ്കൾ രാത്രിയുണ്ടായ വെടിവയ്പിൽ കൊല്ലപ്പെട്ടത്‌. ഗുവാനജുവാട്ടോ നഗരത്തിലെ ബാരണിലായിരുന്നു സംഭവം. അക്രമികൾക്കായി തെരച്ചിൽ തുടരുന്നു.

രണ്ടാഴ്ചമുമ്പ്‌ നഗരത്തിലെ സെലായ പ്രദേശത്തെ ഹോട്ടലിൽ ക്രിമിനൽ സംഘം എട്ട്‌ സ്ത്രീകളെയും മൂന്ന്‌ പുരുഷന്മാരെയും വെടിവച്ച്‌ കൊന്നിരുന്നു. ക്രിമിനൽ സംഘങ്ങൾ തമ്മിലുള്ള സംഘർഷം പതിവായ ഗുവാനജുവാട്ടോ മെക്സിക്കോയിലെ ഏറ്റവും സംഘർഷഭരിതമായ സ്ഥലമാണ്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top