11 December Monday

യുഎസ് 
ജനപ്രതിനിധി 
സഭയിൽ സിഖ് മത പ്രാര്‍ഥന

വെബ് ഡെസ്‌ക്‌Updated: Sunday Oct 1, 2023


വാഷിങ്ടണ്‍
യുഎസ് ജനപ്രതിനിധി സഭ സമ്മേളനത്തിന്‌ തുടക്കമിട്ടത്‌ സിഖ് പ്രാര്‍ഥനകളോടെ. ന്യൂ ജഴ്സിയിലെ പൈന്‍ ഹില്‍ ​ഗുരുദ്വാരയില്‍നിന്നുള്ള സിഖ് പുരോഹിതനായ ജിയാനി ജസ്വിന്തര്‍ സിങ്ങാണ് വെള്ളിയാഴ്ച പ്രതിനിധിസഭാ നടപടിക്ക് മുന്നോടിയായി ചടങ്ങ് നടത്തിയത്. ചരിത്രത്തിലാദ്യമായാണ്‌ സിഖ്‌മത പ്രാർത്ഥനയോടെ ജനപ്രതിനിധി സഭ സമ്മേളനം തുടങ്ങിയത്‌. സാധാരണയായി ക്രിസ്ത്യന്‍ പുരോഹിതരാണ് സഭയില്‍ പ്രാര്‍ഥനാ ചടങ്ങുകള്‍ നടത്തിവരുന്നത്. സ്പീക്കര്‍ കെവിന്‍ മക്കാര്‍ത്തിയാണ് ജസ്വിന്തര്‍ സിങ് ചടങ്ങുകള്‍ നിര്‍വഹിക്കുമെന്ന് പ്രഖ്യാപിച്ചത്. ഖലിസ്ഥാന്‍ വിഘടനവാദിയായ നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യ–- ക്യാനഡ തര്‍ക്കം നിലനില്‍ക്കെയാണ് യുഎസ് ജനപ്രതിനിധി സഭയുടെ നടപടി. വിഷയത്തില്‍ ക്യാനഡ നടത്തുന്ന അന്വേഷണത്തില്‍ ഇന്ത്യ സഹകരിക്കണമെന്ന് അമേരിക്ക നേരത്തേ ആവശ്യപ്പെട്ടിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top