02 July Wednesday

സെവസ്താപോൾ 
തുറമുഖത്ത്‌ 2 കപ്പലിന്‌ തീപിടിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Sep 14, 2023


മോസ്കോ
ക്രിമിയയിലെ സെവസ്താപോൾ തുറമുഖത്തിലേക്ക്‌ ബുധനാഴ്ച ഉക്രയ്‌ൻ നടത്തിയ മിസൈൽ ആക്രമണത്തിൽ 24 പേർക്ക്‌ പരിക്കേറ്റു. തുറമുഖത്തും അറ്റകുറ്റപ്പണിക്കായി നിർത്തിയിട്ടിരുന്ന രണ്ട്‌ കപ്പലിലും തീപിടിത്തമുണ്ടായി.

ഏതാനും ആഴ്ചകൾക്കിടെയുണ്ടായ ഏറ്റവും വലിയ ആക്രമണമാണിത്‌. 10 ക്രൂസ്‌ മിസൈലുകൾ ഉപയോഗിച്ചായിരുന്നു ഉക്രയ്‌ൻ ആക്രമണം. ഏഴെണ്ണം വെടിവച്ചിട്ടതായി റഷ്യൻ സൈന്യം പറഞ്ഞു. കരിങ്കടലിൽ വിന്യസിച്ചിരിക്കുന്ന റഷ്യൻ കപ്പലുകളെല്ലാം അറ്റകുറ്റപ്പണികൾക്കായി എത്തുന്ന തുറമുഖമാണ്‌ സെവസ്താപോൾ. ആക്രമണത്തിൽ ഉക്രയ്‌ൻ പ്രതികരിച്ചിട്ടില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top