29 March Friday

സെന​ഗല്‍ ആശുപത്രിയില്‍ തീ ; 11 നവജാത ശിശുക്കള്‍ക്ക് 
ദാരുണാന്ത്യം

വെബ് ഡെസ്‌ക്‌Updated: Friday May 27, 2022


‍ഡകാര്‍
സെന​ഗലിലെ ആശുപത്രിയിലെ ശിശുപരിപാലന വിഭാ​ഗത്തിലുണ്ടായ തീപിടിത്തത്തില്‍ 11 നവജാതശിശുക്കള്‍ കൊല്ലപ്പെട്ടു. മൂന്നുകുട്ടികളെ മാത്രമാണ് രക്ഷിക്കാനായതെന്ന് സെന​ഗല്‍ പ്രസിഡന്റ് മാകി സോള്‍ പറഞ്ഞു.

വടക്കുകിഴക്കന്‍ ന​ഗരമായ ടിവാവോനിലെ മാമേ അബ്ഡു അസിസ് സൈ ഡബാക് ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. ഷോര്‍ട് സര്‍ക്യൂട്ടാണ് കാരണമെന്നറിയുന്നു.വടക്കന്‍ സെന​ഗലില്‍ ലിം​ഗുറെയിലെ ആശുപത്രിയില്‍ നാലു നവജാതശിശുക്കളുടെ മരണത്തിനിടയാക്കിയ തീപിടിത്തത്തിന് ഒരുവര്‍ഷം തികയവെയാണ് വീണ്ടും സമാനസംഭവം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top