15 July Tuesday

കാമുകിയുടെ സെൽഫി വിനയായി; ലഹരിരാജാവ് പിടിയില്‍

വെബ് ഡെസ്‌ക്‌Updated: Monday Apr 18, 2022

മെക്‌സികോ സിറ്റി> 196 രാജ്യങ്ങള്‍ തേടുന്ന  മെക്‌സികോയിലെ കുപ്രസിദ്ധ ലഹരിക്കടത്തുകാരൻ ബ്രയാൻ ജോണച്യാനോ ഒലീൻ വെർദുഗോ (39) എന്ന എൽ പിറ്റ്‌ പിടിയിൽ.  കാമുകി ഫെയ്‌സ്‌ബുക്കിൽ പടമിട്ടതാണ് ലഹരി രാജാവിനെ കുടുക്കിയത്.

വിനോദസഞ്ചാരകേന്ദ്രമായ ലോസ്‌ ക്രിസ്‌ടെയ്‌ൽസിൽവച്ച്‌ പരസ്‌പരം ചുംബിക്കുന്ന സെൽഫിയാണ് കാമുകി ഫെയ്‌സ്‌ബുക്കിലിട്ടത്. വൈകാതെ കാലയിലെ ആഡംബര ഫ്‌ളാറ്റിൽനിന്ന്‌ എൽ പിറ്റിനെ കൊളംബിയൻ പൊലീസ്‌ അറസ്റ്റ്‌ ചെയ്തു.
  മെക്‌സികോയിലേക്കും അമേരിക്കയിലേക്കും കൊക്കെയ്‌ൻ കടത്തുവരില്‍ പ്രധാനിയാണിയാള്‍. 196 രാജ്യങ്ങളിൽ മയക്കുമരുന്ന്‌ കടത്തിന്‌ ഇന്റർപോളിന്റെ റെഡ്‌ വാറന്റുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top