20 April Saturday

വിദേശികളുടെ അക്കൗണ്ട് മരവിപ്പിക്കൽ: വാര്‍ത്ത വാസ്തവവിരുദ്ധമെന്ന് സൗദി

അനസ് യാസിന്‍Updated: Wednesday Jul 8, 2020

റിയാദ്‌> സൗദിയില്‍ ശമ്പള തുകയേക്കാള്‍ കൂടുതല്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന വിദേശികളുടെ അക്കൗണ്ട് മരവിപ്പിക്കാന്‍ നിര്‍ദേശിച്ചിട്ടില്ലെന്ന് കേന്ദ്ര ബാങ്കായ സൗദി അറേബ്യന്‍ മോണിറ്ററിംഗ് അതോറിറ്റി (സാമ) അറിയിച്ചു. ഇക്കാര്യത്തില്‍ ചില മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളും പ്രചരിപ്പിക്കുന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണ്.

ഇടപാടുകാരുടെ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട് ബാങ്കുകള്‍ ആവശ്യമായ നടപകടികള്‍ നിരന്തരം സ്വീകരിക്കുന്നുണ്ടെന്നും ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ പാലിക്ക!ുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നുണ്ടെന്നും സമ വ്യക്തമാക്കി.

3.48 കോടി വരുന്ന സൗദി ജനസംഖയില്‍ ഒരു 1.05 കോടിയാണ് പ്രവാസി ജനസംഖ്യ. 12,255 കോടിയാണ് സൗദിയിലെ വിദേശികള്‍ കഴിഞ്ഞ വര്‍ഷം അവരുടെ നാട്ടിലേക്ക് അയച്ചത്. 2018 മായി താരതമ്യം ചെയ്താല്‍ എട്ടു ശതമാനത്തിന്റെ കുറവാണ് റെമിറ്റന്‍സില്‍ ഉണ്ടായത്. 2018ല്‍ 13,643 കോടി റിയാലായിരുന്നു സൗദിയില്‍ നിന്നും വിദേശ രാജ്യങ്ങളിലേക്ക് അയച്ചത്.

കഴിഞ്ഞ നാലുവര്‍ഷവും സൗദിയില്‍നിന്നും പുറത്തേക്കുളള റെമിറ്റന്‍സില്‍ കുറവാണ് കാണുന്നത്.കോവിഡ് പ്രതിസന്ധി കാരണം ഈ വര്‍ഷവും റെമിറ്റന്‍സ് കുറയാനാണ് സാധ്യത.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top