29 March Friday

ബ്രസീലിൽ പ്രളയം, മണ്ണിടിച്ചിൽ: 36 മരണം

വെബ് ഡെസ്‌ക്‌Updated: Tuesday Feb 21, 2023


സാവോപോളോ
ബ്രസീലില്‍ പ്രളയത്തിലും മണ്ണിടിച്ചിലിലും 36 പേര്‍ മരിച്ചു. സാവോപോളോ അടക്കമുള്ള നഗരങ്ങളിലാണ് പ്രളയം ബാധിച്ചത്. സാവോ സെബാസ്റ്റിയോ,  ബെര്‍ട്ടിയോഗ, ഗുവാരുജ, ഉബാടുബ മേഖലകളില്‍ പ്രളയം കനത്ത നാശനഷ്ടം വിതച്ചു. വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും നിരവധി വീടുകൾ തകർന്നു. ഒട്ടേറെ പേർ ഒഴുക്കിൽപ്പെട്ടതായി റിപ്പോർട്ടുണ്ട്‌. മരണസംഖ്യ ഉയർന്നേക്കും. കാലാവസ്ഥ പ്രതികൂലമായതിനാൽ പ്രളയബാധിതമേഖലകളിലെ ബ്രസീലിയൻ കാർണിവൽ ആഘോഷങ്ങൾ മാറ്റി. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ബ്രസീല്‍ സൈന്യം രംഗത്തിറങ്ങിയിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top