29 March Friday

ഫിന്‍ലന്‍ഡ് പ്രധാനമന്ത്രി 
വിവാഹമോചനത്തിന്

വെബ് ഡെസ്‌ക്‌Updated: Friday May 12, 2023


ഹെൽസിങ്കി
സ്ഥാനമൊഴിയുന്ന ഫിൻലൻഡ് പ്രധാനമന്ത്രി സന്ന മാരിനും ഭര്‍ത്താവ് മാർക്കസ് റൈക്കോണനും വേര്‍പിരിയുന്നു. മൂന്നു വര്‍ഷം നീണ്ട ദാമ്പത്യം അവസാനിപ്പിക്കാന്‍ സംയുക്ത അപേക്ഷ നല്‍കിയതായി ഇരുവരും സമൂഹ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തി. 19 വര്‍ഷമായി ഒരുമിച്ചുജീവിക്കുന്ന ഇവര്‍ 2020ലാണ് വിവാഹിതരായത്. അഞ്ചുവയസ്സുള്ള മകള്‍ ഉണ്ട്. "ഇനി ഞങ്ങൾ നല്ല സുഹൃത്തുക്കളായി തുടരു'മെന്ന് ഇരുവരും ഇന്‍സ്റ്റ​ഗ്രാമില്‍ കുറിച്ചു.

സോഷ്യൽ ഡെമോക്രാറ്റിക് പാർടി നേതാവായ സന്ന മാരിന്‍ 2019ല്‍ മുപ്പത്തിയേഴാം വയസ്സിലാണ് പ്രധാനമന്ത്രി പദത്തിലെത്തിയത്. എന്നാല്‍, കഴിഞ്ഞ മാസം ഫിൻലൻഡിലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ സോഷ്യൽ ഡെമോക്രാറ്റിക് പാർടി തീവ്രവലതുപക്ഷ പാര്‍ടികളോട് പരാജയപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top