27 April Saturday

റഷ്യൻ എംബസിയുടെ സ്‌കൂൾ 
പിടിച്ചെടുത്ത്‌ പോളണ്ട്‌

വെബ് ഡെസ്‌ക്‌Updated: Saturday Apr 29, 2023


മോസ്‌കോ
പോളണ്ടിന്റെ തലസ്ഥാനമായ വാഴ്‌സയിൽ റഷ്യൻ എംബസി നടത്തുന്ന സ്‌കൂൾ പോളിഷ്‌ പൊലീസ്‌ പിടിച്ചെടുത്തു. റഷ്യൻ എംബസിയോട്‌ ചേർന്നുള്ള സ്‌കൂളിലാണ്‌ പൊലീസ്‌ എത്തിയത്‌. ജീവനക്കാരോട്‌ സ്‌കൂളിൽനിന്ന്‌ പുറത്തുപോകാനും സ്‌കൂൾ പ്രവർത്തനം അവസാനിപ്പിക്കാനും പൊലീസ്‌ നിർദേശിച്ചു.

പോളണ്ടിന്റെ നടപടി നിയമവിരുദ്ധമാണെന്നും നയതന്ത്ര പരിരക്ഷയിലേക്കുള്ള കടന്നുകയറ്റമാണെന്നും പോളണ്ടിലെ റഷ്യൻ സ്ഥാനപതി സെർജി ആൻഡ്രിയേവ്‌ പറഞ്ഞു. ഉക്രയ്‌നിൽ റഷ്യ നടത്തിയ സൈനിക നടപടിയുടെ ഭാഗമായി പോളണ്ട്‌ നേരത്തേ റഷ്യൻ എംബസിയുടെ ബാങ്ക്‌ അക്കൗണ്ട്‌ മരവിപ്പിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top