25 April Thursday

യുണൈറ്റഡ്‌ റഷ്യ വീണ്ടും അധികാരത്തിലേക്ക്

വെബ് ഡെസ്‌ക്‌Updated: Monday Sep 20, 2021

videograbbed image


മോസ്കോ
മൂന്നുദിവസം നീണ്ട റഷ്യൻ പാർലമെന്റ്‌ വോട്ടെടുപ്പ്‌ അവസാനിച്ചപ്പോൾ ഭരണകക്ഷിയായ യുണൈറ്റഡ്‌ റഷ്യ വീണ്ടും അധികാരത്തിലെത്തുമെന്ന്‌ വ്യക്തം. ഞായർ രാവിലെ 10 വരെ 35.7 ശതമാനം വോട്ടുകൾ രേഖപ്പെടുത്തിയതായി റഷ്യൻ തെരഞ്ഞെടുപ്പ്‌ കമീഷൻ അറിയിച്ചു. 2024ലെ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിന്‌ മുമ്പുള്ള അവസാനത്തെ പാർലമന്റ്‌ തെരഞ്ഞെടുപ്പാണിത്‌. പ്രാഥമിക വിലയിരുത്തൽ പ്രകാരം എതിർ കക്ഷികളെക്കാൾ വളരെ മുന്നിലാണ്‌ യുണൈറ്റഡ്‌ റഷ്യ.

പുടിൻ വിരുദ്ധൻ അലെക്സെയ്‌ നവാൽനി സ്മാർട്ട്‌ വോട്ടിങ്‌ ആപ് ഉപയോഗിച്ച്‌ യുണൈറ്റഡ്‌ റഷ്യ സ്ഥാനാർഥികൾക്കെതിരെ പ്രചാരണം നടത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top