29 March Friday

യുഎസിന്റെ ‘അഫ്‌ഗാൻ പട്ടാള’ത്തെ 
ഉക്രയ്‌നിൽ ‌ഇറക്കാന്‍ റഷ്യ

വെബ് ഡെസ്‌ക്‌Updated: Thursday Oct 27, 2022


മോസ്കോ
അധിനിവേശകാലത്ത്‌ അമേരിക്ക പരിശീലിപ്പിച്ച അഫ്‌ഗാൻ സൈനികരെ റഷ്യ ഉക്രയ്‌നിലിറക്കുമെന്ന് റിപ്പോര്‍ട്ട്. താലിബാനെ ചെറുക്കാനെന്ന പേരിലാണ് തെരഞ്ഞെടുക്കപ്പെട്ട സൈനികരെ ഉൾപ്പെടുത്തി അമേരിക്ക നാഷണൽ ആർമി കമാൻഡോ കോർ രൂപീകരിച്ചത്‌. ഇത്തരത്തിൽ പ്രത്യേക പരിശീലനം ലഭിച്ച 30,000 സൈനികർ 20 വർഷത്തെ അധിനിവേശം അവസാനിപ്പിച്ച്‌ അമേരിക്ക തോറ്റുമടങ്ങിയപ്പോൾ തൊഴിൽരഹിതരായി. ഇവരെയാണ്‌ റഷ്യ ഉക്രയ്‌ൻ സൈന്യത്തിനെതിരെ പൊരുതാനായി ഇറക്കുന്നതെന്ന്‌ ഡെയ്‌ലി മെയിൽ റിപ്പോർട്ട്‌ ചെയ്തു.

റഷ്യൻ അർധസൈനിക വിഭാഗമായ വാഗ്‌നർ ഗ്രൂപ്പ്‌ മുഖാന്തരമാണ്‌ അഫ്‌ഗാൻ കമാൻഡോകളെ തെരഞ്ഞെടുത്ത്‌ യുദ്ധത്തിനയക്കുന്നത്‌. വാട്‌സാപ്, സിഗ്നൽ തുടങ്ങളിയ മെസേജിങ്‌ ആപ്പുകൾ വഴിയാണ്‌ ഇവരുമായി പ്രാഥമിക ബന്ധം സ്ഥാപിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. 8000 കോടി പൗണ്ട്‌ ചെലവഴിച്ചാണ്‌ സഖ്യസൈന്യം ഇവർക്ക്‌ പരിശീലനം നൽകിയത്‌. അധിനിവേശം ഉപേക്ഷിച്ച്‌ മടങ്ങിയപ്പോൾ ഇത്രയധികം വിദഗ്‌ധ കമാൻഡോകളെ അഫ്‌ഗാനിസ്ഥാനിൽ ഉപേക്ഷിക്കുന്നത്‌ അബദ്ധമാകുമെന്ന്‌ അമേരിക്കയിൽ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top