27 April Saturday

അണയാതെ യുദ്ധഭീതി ; സുരക്ഷാ നിർദേശം പുറത്തിറക്കി ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളുടെ ഉക്രയ്‌നിലെ എംബസികൾ

വെബ് ഡെസ്‌ക്‌Updated: Friday Oct 21, 2022


കീവ്‌
റഷ്യ ഹിതപരിശോധനയിലൂടെ കൂട്ടിച്ചേർത്ത പ്രവിശ്യകൾ തിരിച്ചുപിടിക്കാന്‍ ഉക്രയ്ന്‍ ആക്രമണം ശക്തമായതോടെ  സ്വന്തം പൗരന്മാർക്ക്‌ മുന്നറിയിപ്പ്‌ നൽകി വിവിധ രാജ്യങ്ങൾ. ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളുടെ ഉക്രയ്‌നിലെ എംബസികൾ സുരക്ഷാനിർദേശങ്ങൾ പുറത്തിറക്കി.
ഉക്രയ്‌നിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും ഉക്രയ്‌നിലുള്ള വിദ്യാർഥികൾ ഉടൻ രാജ്യം വിടണമെന്നും ഇന്ത്യൻ എംബസി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു.

റഷ്യ കൂട്ടിച്ചേർത്ത നാലു മേഖലയിൽ ഒന്നായ ഖെർസൺ കേന്ദ്രീകരിച്ചാണ്‌ ശക്തമായ ഏറ്റുമുട്ടൽ നടക്കുന്നത്‌. ഖെർസണിൽനിന്ന്‌ റഷ്യ ജനങ്ങളെ ഒഴിപ്പിക്കുകയാണ്‌. റഷ്യ കൂട്ടിച്ചേർത്ത ലുഹാൻസ്‌ക്‌, ഡൊണെട്‌സ്‌ക്‌, ഖെർസൺ, സപൊറിഷ്യ എന്നിവിടങ്ങളിൽ റഷ്യ  സൈനികനിയമം പ്രഖ്യാപിച്ചു.

ഉക്രയ്‌നിലെ വൈദ്യുതനിലയങ്ങൾക്കുനേരെ റഷ്യൻ മിസൈൽ ആക്രമണങ്ങൾക്ക്‌ സാധ്യതയുണ്ടെന്നും ഫോണുകളും മറ്റ്‌ ഉപകരണങ്ങളുമെല്ലാം ചാർജ്‌ ചെയ്‌ത്‌ സൂക്ഷിക്കണമെന്നും ഉക്രയ്‌ൻ പൗരന്മാർക്ക്‌ മുന്നറിയിപ്പ്‌ നൽകി. ആക്രമണങ്ങളുടെ ഫലമായി  ഉക്രയ്‌നിലെ 40 ശതമാനം വൈദ്യുതലൈനുകൾ നിലവിൽ പ്രവർത്തനരഹിതമാണെന്നും റിപ്പോർട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top