15 October Wednesday

സ്‌കോവിലെ ആക്രമണം റഷ്യയിൽനിന്നു തന്നെയെന്ന്‌ ഉക്രയ്‌ൻ

വെബ് ഡെസ്‌ക്‌Updated: Saturday Sep 2, 2023


മോസ്‌കോ
റഷ്യയിലെ സ്‌കോവിലെ വ്യോമതാവളത്തിൽ ചൊവ്വാഴ്ച നടന്ന ഡ്രോൺ ആക്രമണം റഷ്യക്കുള്ളിൽനിന്നു തന്നെ ആരംഭിച്ചതെന്ന് ഉക്രയ്‌ൻ. മിലിട്ടറി ഇന്റലിജൻസ് മേധാവി കൈറിലോ ബുഡനോവിന്റെതാണ്‌ വെളിപ്പെടുത്തൽ. എന്നാൽ, ഉക്രയ്‌ൻകാരാണോ റഷ്യക്കാരാണോ ആക്രമണം നടത്തിയതെന്ന് വ്യക്തമാക്കിയിട്ടില്ല. രണ്ട്  കാർഗോ വിമാനങ്ങൾ നശിപ്പിക്കപ്പെടുകയും രണ്ടെണ്ണത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു. ഉക്രയ്‌ൻ നിർമിത ആയുധം 700 കിലോമീറ്റർ അകലെയുള്ള ലക്ഷ്യത്തിൽ പതിച്ചതായി വ്യാഴാഴ്ച പ്രസിഡന്റ് വ്ലാദമിർ സെലെൻസ്‌കി പറഞ്ഞു. ഉക്രേനിയൻ അതിർത്തിയിൽനിന്ന് ഏകദേശം 500 കിലോമീറ്റർ അകലെയാണ് സ്‌കോവ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top