29 March Friday

റഷ്യ പ്രകൃതിവാതകം 
കത്തിച്ചുകളയുന്നതായി 
റിപ്പോർട്ട്‌

വെബ് ഡെസ്‌ക്‌Updated: Saturday Aug 27, 2022


ന്യൂയോർക്ക്‌
യൂറോപ്പിൽ ഊർജക്ഷാമം രൂക്ഷമായി തുടരുമ്പോൾ റഷ്യ പ്രകൃതിവാതകം വൻതോതിൽ കത്തിച്ചുകളയുന്നതായി റിപ്പോർട്ട്‌. ഫിൻലൻഡ്‌ അതിർത്തിയിലുള്ള റഷ്യൻ പ്ലാന്റിൽ പ്രതിദിനം ഒരുകോടി ഡോളർ (ഏകദേശം 79.78 കോടി രൂപ) വിലവരുന്ന വാതകം കത്തിച്ചുകളഞ്ഞതായി  ബിബിസി റിപ്പോർട്ട്‌ ചെയ്തു.  

പോർട്ടോവയിലെ ദ്രവീകൃത പ്രകൃതിവാതക പ്ലാന്റിലാണ്‌ വാതകം കത്തിക്കുന്നത്‌.  കയറ്റുമതി നിലച്ചതോടെയാണ്‌ റഷ്യയ്ക്ക് വാതകം കത്തിച്ചുകളയേണ്ടിവന്നതെന്ന്  ബ്രിട്ടനിലെ ജർമൻ അംബാസഡർ മിഗ്വൽ ബർഗർ പറഞ്ഞു. . വാതകപ്ലാന്റിലെ സാങ്കേതികത്തകരാർമൂലമാണ്‌ വാതകവിതരണം നിർത്തിയതെന്നും, വാതകം കത്തിച്ചുകളയുന്നതെന്നും  വിലയിരുത്തലുണ്ട്‌. റഷ്യയിൽനിന്നുള്ള വാതക ഇന്ധന വിതരണം നിലച്ചതോടെ യൂറോപ്പിലാകെ ഊർജ പ്രതിസന്ധി രൂക്ഷമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top