07 July Monday

അമേരിക്കൻ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌ ; ട്രംപിനെതിരെ 
റോൺ ഡി സാന്റിസും

വെബ് ഡെസ്‌ക്‌Updated: Friday May 26, 2023


മയാമി
2024ൽ നടക്കുന്ന അമേരിക്കൻ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സ‍ജ്ജനായി  ഫ്ലോറിഡ ഗവർണർ റോൺ ഡി സാന്റിസും. റിപ്പബ്ലിക്കൻ സ്ഥാനാർഥിത്വത്തിനുവേണ്ടി മത്സരിക്കുമെന്ന്‌ സാന്റിസ്‌ പ്രഖ്യാപിച്ചു.  റിപ്പബ്ലിക്കൻ സ്ഥാനാർഥിത്വത്തിനായുള്ള മത്സരത്തിൽ മുൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്‌ ഏറ്റവും ശക്തമായ വെല്ലുവിളി ഉയർത്തുക ഇദ്ദേഹമായിരിക്കുമെന്നാണ്‌ റിപ്പോർട്ട്‌.

മുൻ എംപിയായ സാന്റിസ്‌ രണ്ടാംവട്ടമാണ്‌ ഫ്ലോറിഡ ഗവർണറായത്‌. . മുൻ യു എൻ സ്ഥാനപതി നിക്കി ഹാലി എന്നിവർ ഉൾപ്പെടെ അഞ്ചുപേരാണ്‌ നേരത്തേ റിപ്പബ്ലിക്കൻ സ്ഥാനാർഥിത്വത്തിനായി മത്സരിക്കുമെന്ന്‌ പ്രഖ്യാപിച്ചിട്ടുള്ളത്‌. മുൻ വൈസ്‌ പ്രസിഡന്റ്‌ മൈക്ക്‌ പെൻസും മത്സരിക്കുമെന്നാണ്‌ വിവരം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top