18 December Thursday

17 രോഹിൻഗ്യൻ അഭയാർഥികൾക്ക്‌ 
ദാരുണാന്ത്യം

വെബ് ഡെസ്‌ക്‌Updated: Thursday Aug 10, 2023


നേപിത
മ്യാന്മറിലെ രാഖിനിൽനിന്ന്‌ മലേഷ്യയിലേക്ക്‌ പോയ ബോട്ട്‌ തകർന്ന്‌ 17 രോഹിൻഗ്യൻ അഭയാർഥികൾ മരിച്ചു. ഞായറാഴ്ച പുറപ്പെട്ട ബോട്ട്‌ കടൽ പ്രക്ഷുബ്ധമായതിനെത്തുടർന്ന്‌ അപകടത്തിൽപ്പെടുകയായിരുന്നു. 17 മൃതദേഹം കണ്ടെത്തി. എട്ടു പേരെ രക്ഷപ്പെടുത്താനായി. 50 പേരാണ്‌ ബോട്ടിൽ ഉണ്ടായിരുന്നത്.

2017ൽ മ്യാന്മറിലെ രോഹിൻഗ്യൻ മുസ്ലിം വംശഹത്യയെത്തുടർന്ന്‌ 7.5 ലക്ഷം പേരാണ്‌ ബംഗ്ലാദേശ്‌ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലേക്ക്‌ രക്ഷപ്പെട്ടത്‌. 2022ൽ 39 യാനത്തിലായി 3500 പേർ ആൻഡമാൻ കടലും ബംഗാൾ ഉൾക്കടലും കടക്കാൻ ശ്രമിച്ചതായാണ്‌ കണക്ക്‌. കഴിഞ്ഞ വർഷം 348 രോഹിൻഗ്യൻ അഭയാർഥികൾ മുങ്ങിമരിച്ചെന്നാണ് കണക്ക്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top