24 April Wednesday

യുകെ പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് ; അഭിപ്രായ വോട്ടെടുപ്പിലും 
ഋഷി സുനക്

വെബ് ഡെസ്‌ക്‌Updated: Sunday Jul 17, 2022

image credit rishi sunak twitter


ലണ്ടന്‍
ഇന്ത്യന്‍ വംശജനും മുന്‍ ധനമന്ത്രിയുമായ ഋഷി സുനക് ബ്രിട്ടനിലെ മികച്ച പ്രധാനമന്ത്രിയായിരിക്കുമെന്ന് ഞായറാഴ്‌ച നടന്ന അഭിപ്രായ സര്‍വേ ഫലങ്ങള്‍. 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ ഭരണപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ടിയെ പിന്തുണച്ച 48 ശതമാനം പേരും സുനകിനെ പിന്തുണയ്ക്കുമെന്ന് ഫലം. വിദേശ സെക്രട്ടറി ലിസ് ട്രസിനെ 39 ശതമാനവും വാണിജ്യമന്ത്രി പെന്നി മോര്‍ഡൗന്റിനെ 33 ശതമാനവും പിന്തുണയ്ക്കുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ പിന്‍​ഗാമിയെ കണ്ടെത്താനുള്ള മത്സരം അന്തിമഘട്ടത്തിലെത്തി.

പാര്‍ടിയുടെ പാര്‍ലമെന്റ്‌ അംഗങ്ങള്‍ക്കിടയില്‍ നടത്തിയ രണ്ട് റൗണ്ട് വോട്ടെടുപ്പിലും ഋഷി സുനകായിരുന്നു ഒന്നാമത്. കണ്‍സര്‍വേറ്റീവ് പാര്‍ടി വെബ്സൈറ്റില്‍ നടത്തിയ സര്‍വേയില്‍ മുന്‍മന്ത്രി കെമി ബഡ്നോച്ചാണ് മുന്നില്‍(31 ശതമാനം). രണ്ടാം സ്ഥാനത്ത്‌ ലിസ് ട്രസും മൂന്നാമത് പെന്നി മോര്‍ഡൗന്റും നാലാമത്‌ ഋഷി സുനകും (17 ശതമാനം) ആണുള്ളത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top