29 March Friday

ട്വിറ്ററിലെ തമാശച്ചിത്രം ബ്രേക്കിങ് ന്യൂസായി; റിപ്പബ്ലിക്‌ ടിവിയെ പരിഹസിച്ച്‌ ജർമൻ മാധ്യമപ്രവർത്തകൻ

വെബ് ഡെസ്‌ക്‌Updated: Monday Sep 26, 2022

പരിഹാസ ട്വീറ്റ് ചൈനാവിരുദ്ധ 
വാര്‍ത്തയാക്കി ചാനല്‍
ബീജിങ്
ചൈനയിൽ സൈനിക അട്ടിമറിയെന്ന്‌ വാർത്ത പ്രചരിപ്പിക്കുന്നവരെ പരിഹസിച്ച്‌ ട്വിറ്ററിൽ പങ്കുവച്ച തമാശച്ചിത്രവും ബ്രേക്കിങ് ന്യൂസാക്കി റിപ്പബ്ലിക്‌ ടിവി.  ചൈനയിൽ സൈനിക അട്ടിമറി നടന്നെന്ന മാധ്യമ ഊഹാപോഹങ്ങൾക്കുള്ള മറുപടിയായാണ്‌  ജർമൻ വാർത്താ വെബ്‌സൈറ്റിന്റെ ബീജിങ്‌ ലേഖകൻ  ജോർജ്‌ ഫാരിയോൺ  ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവച്ചത്‌. ഒരു വൃദ്ധയെ സൈക്കിളിന്‌ പിന്നിലിരുത്തിപ്പോകുന്ന ഒരാളുടെ ചിത്രമടക്കമാണ്‌ ട്വീറ്റ്‌ ചെയ്‌തത്‌.

‘അട്ടിമറിക്കാർക്ക്‌ കൂടുതൽ സന്നാഹങ്ങൾ കവചിത വാഹനങ്ങളിൽ എത്തിക്കൊണ്ടിരിക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ്‌ ചിത്രം പങ്കിട്ടത്‌. ബീജിങ്ങിൽ ജനജീവിതം സാധാരണനിലയിലാണെന്ന്‌ കാണിക്കാനാണ്‌ ഇതുൾപ്പടെ ആറ്‌ ചിത്രം പങ്കുവച്ചത്‌. എന്നാൽ, ഈ ചിത്രമടക്കമുപയോഗിച്ച്‌ റിപ്പബ്ലിക്‌ ടിവി ചൈനയിൽ സൈനിക അട്ടിമറി എന്നപേരിൽ ചർച്ച സംഘടിപ്പിച്ചു. തന്റെ ട്വീറ്റ്‌ വാർത്തയായത്‌ ശ്രദ്ധയിൽപ്പെട്ട ജോർജ്‌ ഫാരിയോൺ വീണ്ടും ട്വീറ്റ്‌ ചെയ്‌തു:

രണ്ട്‌ കാര്യത്തിന്‌ അന്ത്യമില്ല, പ്രപഞ്ചത്തിനും മനുഷ്യന്റെ വിഡ്ഢിത്തത്തിനും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top