29 March Friday

ബംഗ്ലാദേശി വാക്സിൻ ശാസ്ത്രജ്ഞയ്‌ക്ക്‌ മാഗ്സസെ

വെബ് ഡെസ്‌ക്‌Updated: Thursday Sep 2, 2021


ഇസ്ലാമാബാദ്/ധാക്ക
ഏഷ്യയുടെ നൊബേല്‍ സമ്മാനം എന്നറിയപ്പെടുന്ന രമണ്‍ മാഗ്സസെ പുരസ്കാരം പ്രഖ്യാപിച്ചു. ബംഗ്ലാദേശി വാക്സിൻ ശാസ്ത്രജ്ഞ ഡോ. ഫിർദൗസി ഖദ്രി, പാകിസ്ഥാനിൽ നിന്നുള്ള മൈക്രോഫിനാൻസ്  ഫൗണ്ടേഷൻ സ്ഥാപകന്‍ മുഹമ്മദ് അംജദ് സാഖിബ്, ഫിലിപ്പിനോ മത്സ്യത്തൊഴിലാളിയും സാമൂഹ്യ പരിസ്ഥിതി പ്രവർത്തകനുമായ റോബർട്ടോ ബല്ലോൺ, അമേരിക്കയില്‍ നിന്നുള്ള മനുഷ്യാവകാശ, അഭയാര്‍ഥീ സഹായ പ്രവര്‍ത്തകനും കമ്യൂണിറ്റി ആന്‍ഡ് ഫാമിലി സര്‍വീസ് ഇന്റര്‍നാഷണലിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറുമായ സ്റ്റീവൻ മൻസി എന്നിവരും ഇന്തോനേഷ്യൻ സ്വതന്ത്ര മാധ്യമ സ്ഥാപനമായ വാച്ഡോക്കും പുരസ്കാരം നേടി.

എല്ലാ പ്രായക്കാർക്കും വായിലൂടെ നല്‍കാനാകുന്ന ചെലവ്‌ കുറഞ്ഞ കോളറ വാക്സിനും ടൈഫോയ്ഡ് കൺജുഗേറ്റ് വാക്സിനും വികസിപ്പിച്ചെടുത്ത ഡോ. ഫിർദൗസി ഖദ്രിയുടെ പ്രധാന പ്രവര്‍ത്തനമേഖല വികസ്വര രാജ്യങ്ങളിലെ തിരക്കേറിയ ചേരിപ്രദേശങ്ങളിലാണ്. ‍പാകിസ്ഥാൻ സാമൂഹ്യ സംരംഭകനും വികസന പരിശീലകനും എഴുത്തുകാരനുമായ മുഹമ്മദ് അംജദ് സാഖിബ് ഏറ്റവും ബുദ്ധിമുട്ടുന്നവർക്ക് പലിശരഹിത വായ്പ നൽകുന്ന  ഇസ്ലാമിക് മൈക്രോഫിനാൻസ് സംഘടനയായ അഖുവത് ഫൗണ്ടേഷന്റെ സ്ഥാപകനാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top